മരുഭൂമികള്‍ വിലപിക്കുന്നത്

സമര്‍പ്പണം ...
ഞാനറിയുന്ന
എന്നെ അറിയുന്ന
എന്റെ പ്രിയപ്പെട്ടവര്‍ക്ക്

Thursday, March 25, 2010

തീ പിടിക്കുന്ന തലച്ചോറുകള്‍ 

തീ പിടിച്ച തലച്ചോറിന്റെ
തിരിച്ചരിവുകളില്‍
നീ എന്നത്
എനിക്കെന്നും
എന്റെ അത്മാവായിരുന്നു...
ഒടുവില്‍
എന്റെ അത്മാവിന്റെ
നെന്ചിന്‍ കൂട് തകറ്ത്ത്
നീ പുറത്ത് വന്നത് എന്തിനായിരുന്നു...

നിസ്സംഗതയും നിരാശയും
ഞാനിവിടെ വിരലുകളിലൊളിപ്പിച്ച
തണുപ്പാക്കി മാറ്റാം...

ഉദയാസ്തമയങള്‍ക്കിവിടെ
ചോരയുടെ ചുവപ്പ് നിറമായിരുന്നു...
കാണുന്ന സ്വപ്നങള്ക്കും...

 കാലൊച്ച പോലും കേള്പ്പിക്കാതെ
നീ നടന്നകന്നു പൊയത്
എന്റെ ഓര്‍മകളിലേക്കായിരുന്നു...

ഓര്‍മകളുടെ ഭാണ്ഡവും പേറി
ഞാന്‍ നടന്നകന്നത്
കൂരിരുട്ടിലേക്കായിരുന്നു...

ഇവിടെ നഷ്ടമാവുന്നു കിനാവും 
ഇവിടെ നഷ്ടമാവുന്നു കണ്ണീരും 
നഷ്ടമാവുന്നു നിന്നെ(എന്നെ)യും 

ഓര്‍മകളിലെന്നും 
 നീയെന്നത് 
ഏന്റെ ആത്മാവായിരുന്നു....
തുടക്കം 

ഇവിടെ തുടങുന്നു
സ്നേഹവും മിഥ്യയും ...
ഇവിടെ തുടങുന്നു
ജനനവും മരണവും ...

ജീവിതതിന്റെ 
ഇരുണ്‍ട ഇടനാഴികളില്‍ 
വവ്വാലുകള്‍ ചിറകടിഛുയരുന്നു...
പൊട്ടിവീണ സ്ഫടിക പാത്രത്തില്‍ 
സ്വറ്ണ മല്‍ സ്യം 
പിടഞ്ഞു മരിച്ചു...

മനസ്സ്..
നിന്റെ ചും ബനതിന്റെ 
ഒര്മകളില്‍ 
ഒരായിരം 
പൊള്ളുന്ന
സൂര്യനെ ദറ്ശിക്കുന്നു ...

Friday, January 22, 2010

ഞാന്‍...
ഞാനിപ്പോള്‍ സംസാരിക്കുന്നത്
നാവ് പറിക്കപ്പെട്ടവന്റെ ഭാഷയാണ്...
മരുഭൂമിയില്‍ ഒറ്റപ്പെട്ടവന്റെ വേദന
നിങ്ങളും പങ്ക് വെയ്ക്കുക...

ഇവിടെ നഷ്ട്ടമാവുന്നു
കിനാവും കണ്ണീരും
കവിതയും
ഇവിടെ
ഈ മരുഭൂമിയില്‍


ഒറ്റപ്പെട്ടവന്റെ വേദന
നിങളും പങ്ക് വെയ്ക്കുക.

പണ്ട് പണ്ട് വണ്‍സ് അപ്പോണ്‍ എ ടൈമാ.. ആറാം ക്ലാസില്‍ പഠിക്കുന്ന പുരാതന കാലത്താ. ബുദ്ധിയൊന്നും ഉറച്ചിട്ടില്ല...ആ സുന്ദര സുരഭില ശിലായുഗത്തില്‍ ഡി.ഡി വണ്‍ എന്നൊരു ചാനലാണ് അമേരിക്കന്‍ പ്രധാനമന്ത്രിയും ദുബായിലെ രാജാവും കാണുന്നത് എന്ന ഉറച്ച വിശ്വാസത്തില്‍ ഞാന്‍ ജീവിച്ചു. അന്നൊക്കെ പച്ച ബനിയനും ചൊമന്ന പാന്റും കാതില്‍ രണ്ട് പെയിന്റടിച്ച മുറവും കഴുത്തിന്റെ എല്ലിനു ഇളക്കം സംഭവിച്ച “ആരാ സംസാരിക്കുന്നത്?” എന്ന വിഭാഗം ഇല്ലായിരുന്നു. അതു കൊണ്ട് തന്നെ “കാനാന്‍ മരക്കല്ലെ!! അടുത്ത തേര്‍സ്‌ടേ, റ്റില്‍ തെന്‍ ബൈ ബൈ” എന്നു പറയാനും ആരുമില്ല. കോയി നഹീ. എന്നാലും മാതാപിതാഗുരുര്‍ സദസ്സിന്റെ അനുഗ്രഹത്തോടെ മറക്കാതെ കാണുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. ഹെഡ്സ് & റ്റെയിത്സ്, തലയും വാലും. ഞമ്മളെ മേനകാ കാന്തിയുടെ സൊന്തം സ്പോണ്‍സേര്‍ഡ് പരിവാടി. അതു കണ്ട് കണ്ട് പക്ഷി മ്രിഗങ്ങളോട് എനിക്ക് അടങ്ങാത്ത ഒരു മൊഹബ്ബത്തും തൊടങ്ങീനും.അന്ന് വ്യാഴാഴ്ച്ചത്തെ പ്രധാന വിഷയം ആന പീഡനമായിരുന്നു. ഹൊ!!! എന്റെ മനസ്സു കലങ്ങിപ്പോയി. ഇത്രയും ബെലിയ ആനക്ക് അയിലും ബെലിയ പരീസണം!! അതിലേക്ക് കത്തെഴുതുന്ന ആര്‍ക്കും ഒരു വലിയ പുസ്തകം അന്നു സമ്മാനമായി ലഭിക്കുമായിരുന്നു....
ആനയോടുള്ള പിരിസം മൂത്ത് ഉടനെ എഴുതി ഞമ്മളും ഒരു ചിട്ടി. എല്ലാ ആഴ്ച്ചയും ഉമ്മനെയും ഉപ്പനെയും ചട്ടം കെട്ടി, “ഇത വെരുന്നേ നമ്മള കത്തും..” എന്നും പറഞ്ഞ് കണ്ണും മിഴിച്ച് തൊള്ളേം കാട്ടി ഇരിക്കും. ഒരു ബിബരവും ഇല്ല. നാ കോയി ചിട്ടി നാ സന്ദേശ് എന്നു പറഞ്ഞു പോലെ....
ഒരു മാസം കയിഞ്ഞപ്പൊളാ, ടിവിയില്‍ മേനക കാന്തി പച്ചക്കറി തിന്നാല്‍ ആനയാണ്, കുതിരയാണ് എന്നൊക്കെ പറഞ്ഞ് ഞമ്മളെ പോലുള്ള നിഷ്കളങ്കരായ മാംസഭുക്കുകളെ കുരിശില്‍ തറച്ച്, പുച്ഛത്തോടെ കൈകാര്യം ചെയ്യുന്നത്. മേനക കാന്തിക്കറിയോ കോയിക്കോടന്‍ കോയി ബിരിയാന്റെ മസ്ത്?!! ഹ ഹ ഹ! പരിപാടി അവസാനിക്കാനായപ്പോള്‍ ഒരു അറിയിപ്പ്, ഈ എപ്പിസോഡ് മെ വിജയ് ക നാം സിഡിക്ക്, കലീക്കട്ട് സേ!! അന്നിമിഷം ഞാന്‍ സസ്യഭുക്കായി!! മേനക കാന്തി കീ ജയ്. പച്ചക്കറി കീ ജയ്!!ഉമ്മക്കും ഉമ്മാമ്മക്കും എളാമക്കും കോയിയും ബീഫും തിന്നുന്നതിന്റെ ദൂഷ്യഫലങ്ങളും പാവം മൂരിയുടെയും കോഴിയുടേയും ദയനീയ അവസ്ഥയും ഞാന്‍ അടുക്കള തിണ്ണമ്മലു കയറി നിന്ന് ഘോരഘോരം പ്രസംഗിച്ചു. കണ്ട്രി പീപ്പിള്‍സിനു മനസ്സിലാകേണ്ടേ? ചൊറിയുമ്പോള്‍ അറിയും എന്ന താക്കീതു കൊടുത്ത്, ഞാന്‍ പ്രഖ്യാപിച്ചു, “ആരും കരയരുത്, ഇന്നു മുതല്‍ ഞാന്‍ പച്ചക്കറി മാത്രമേ തിന്നുകയുള്ളൂ!!!” ഉമ്മാമ്മയുടെ കണ്ണില്‍ നിന്നും വെള്ളം കുടുകുടാ ചാടി. ഉമ്മ അപ്പോഴും ചിരിച്ചു കഴിഞ്ഞിട്ടില്ല. എന്റെ ഭൂമിയെയും അതിലെ ഭംഗിയുള്ള പശൂനെയും കോഴിയേയും ആടിനെയും രക്ഷിക്കാന്‍ ഞാനും മേനകാ കാന്തിയും ആരൊക്കെ എതിര്‍ത്താലും പൊരുതും....
അങ്ങനെ തറവാട്ടിലെ ആദ്യത്തെ വെജിറ്റേറിയന്‍ സന്തതി ജനിച്ചു- കൊട്ടുംകുരവയുമില്ലാതെ.അന്നു രാത്രി. ഞാന് ‍ആദ്യത്തെ പച്ചക്കറി ഡിന്നറിനു പ്രത്യക്ഷപ്പെട്ടു. ഉപ്പാപ്പയുടെയും ഉപ്പയുടെയും ഇക്കാക്കന്റെയും എളാപ്പയുടെയും വളിഞ്ഞ ചിരി കണ്ടില്ലെന്ന് നടിച്ച് ഞാന്‍ അടുക്കളയിലേക്ക് കയറി. രണ്ട് ഉണക്ക ചപ്പാത്തീസ് ആന്റ്... ചട്ടി തുറന്നു നോക്കിയപ്പോള്‍ നല്ല മസാലയിട്ട ഞണ്ട്!!! കൊടും ക്രൂരത!! കണ്ണില്‍ ചോരയില്ലാത്ത വര്‍ഗ്ഗം! ഒരുത്തനെ മനസ്സമാധാനത്തോടെ പച്ചക്കറിസ്റ്റ് ആകാന്‍ വിടില്ല എന്ന്!! എന്റെ കണ്ണ് നിറഞ്ഞു, മനസ്സിലൂടെ ഒരു സംശയം പാഞ്ഞു..”ഈ ഞണ്ട് പീഡിപ്പിക്കപ്പെടുന്ന മ്രിഗമല്ലാലോ..തിന്നാമോ?”“ചാറ് കൂട്ടുന്നതിനു പ്രശ്നമില്ല!!” എന്നു പ്രഖ്യാപിച്ച് ഞാന്‍ അതിലില്ലാത്ത ചാറ് ഉണ്ടാക്കി കോരിയെടുത്തു. ഹൌ!! അതു വായിലിട്ടതും എന്റെ നാവിന്റെ തുമ്പത്ത് ഒരായിരം ബോമ്പ് പൊട്ടി!! അതായത്.. ഈ ഞണ്ട് ഒരു മണ്‍ച്ചട്ടിയിലിട്ട് മഞ്ഞളും ഉപ്പും കുരുമുളകും ഇട്ട് വറ്റിക്കുന്നു. എന്നിട്ട് എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പച്ചമൊളക് കീറിയത് ഉള്ളി എന്നിവ ഇട്ട് വഴറ്റുന്നു. ഇതിലേക്ക് ഈ ഞണ്ടും തക്കാളിയും ഒരു ലേശം വെള്ളവും ചേര്‍ത്ത് അങ്ങോട്ട് വറ്റിച്ചെടുക്കുന്നു!!!
എന്റുമ്മാ‍ാ‍ാ‍ാ!!! അതാണ് ആ ചട്ടിയില്‍ മയങ്ങി കിടക്കുന്നത്!! അന്നു രാത്രി നിയന്ത്രണത്തിന്റെ കൊടുമുടിയില്‍ കൊടിനാട്ടി ക്ഷീണീച്ച് തളര്‍ന്നു ഞാന്‍ ഉറങ്ങി.പിറ്റേന്ന് രാവിലെ ചായ കുടിക്കാന്‍ വന്ന ഞാന്‍ കണ്ടത് പുട്ടും പഴവും!! ഹാവൂ! നന്നായി സസ്യഭുക്ക് ഭക്ഷണം കഴിച്ച് സ്കൂളില്‍ പോയി. സ്കൂളിലൊക്കെ ആവശ്യത്തിനു പബ്ലിസിറ്റി ഞാന്‍ തന്നെ കൊടുത്തു.രാത്രിയായി, വീണ്ടും പരീക്ഷണം!! നല്ല കോഴി കൂട്ടാന്‍. ഈ ഇളം പ്രായത്തില്‍ എന്തു പരീക്ഷണമാ റബ്ബേ ഇത്? ചപ്പാത്തി എടുത്ത് ചാറു കൂട്ടാം എന്നു തറവാട്ടിലെ തൂണിനോട് പ്രഖ്യാപിച്ച് ഞാന്‍ ചാറ് എടുത്തു. പിന്നെയാണ് ഓര്‍മ്മ വന്നത് ഉരുളക്കിഴങ്ങ് വെജിറ്റേരിയന്‍ ഫാമിലി ആണല്ലൊ? കോഴിച്ചാറിലെ ബട്ടാട്ടയും അങ്ങനെ എന്റെ ബസിയില്‍!! തീറ്റി കഴിയുമ്പോഴേക്ക് ഞാന്‍ വീണ്ടും മാറി!! പഹയന്‍ കോയി ബിടണ്ടേ?!! അതുമല്ല, എനിക്കായിട്ട് രാത്രി വേറേ കൂട്ടാനൊക്കെ വലിയ പാടല്ലെ?!മേനക കാ‍ന്തി ആണെങ്കില്‍.. വെളവത്തി സമ്മാന പുസ്തകം അയച്ചു തന്നുമില്ല!! ഹൌ!! കടിച്ച കോയിയുമില്ല പിടിച്ച സമ്മാനവുമില്ല എന്ന് ആകുമായിരുന്നു!! റബ്ബ് കാത്ത്!!!

Tuesday, October 17, 2006








WELCOME TO MY WORLD



I am Siddique from KUTTIADY near CALICUT - KERALA




I am working in Kuttiady as marketting manager with a coconut oil company. I have a sister and mom. & . They are my all.



"Life is to live" - Enjoy and live- but never forget your routes, where you came from. Yeap..! Love your Parents...


Best ooportuinity to make this Ramdan fruitful from ISLAMIC site links



I am an Indian and I am Proud of it...

Monday, October 16, 2006

I am Siddique from KUTTIADY near CALICUT - KERALA




I am working in Kuttiady as marketting manager with a coconut oil company. I have a sister and mom. & . They are my all.



"Life is to live" - Enjoy and live- but never forget your routes, where you came from. Yeap..! Love your Parents...


Best ooportuinity to make this Ramdan fruitful from ISLAMIC site links



I am an Indian and I am Proud of it